KOYILANDY DIARY

The Perfect News Portal

കത്രികകൊണ്ട് വയറ്റിൽ കുത്തേറ്റ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

കൊച്ചി: എറണാകുളം പറവൂരിൽ കത്രികകൊണ്ട് വയറ്റിൽ കുത്തേറ്റ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിത്തൈയിലെ സിബിനാണ് മരിച്ചത്. സംഭവത്തിൽ ഭാര്യ രമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം രണ്ടിനാണ് പറവൂർ കുഞ്ഞിത്തൈയിലെ വാടക വീട്ടിൽ വെച്ച് സിബിന് വയറ്റിൽ കത്രികകൊണ്ട് കുത്തേൽക്കുന്നത്.

തന്നോടുള്ള ദേഷ്യത്തിൽ സിബിൻ ഭിത്തിയിലേക്ക് എറിഞ്ഞ കത്രിക താഴേക്ക് വന്ന് വയറ്റിൽ കുത്തിക്കയറിയെന്നാണ് രമണി ബന്ധുക്കളോട് പറഞ്ഞത്.