അട്ടപ്പാടിയിൽ വനമേഖലയിൽ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി
അഗളി: അട്ടപ്പാടി സൈലന്റ് വാലി വനമേഖലയിൽ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി. മാവോയിസ്റ്റിനെ തിരഞ്ഞിറങ്ങിയ പൊലീസ് സംഘമാണ് രാത്രി വനത്തിൽ കുടുങ്ങിയത്. അഗളി ഡിവൈഎസ്‌പി എസ് ജയകൃഷ്‌ണൻ, പുതൂർ എസ്ഐ വി ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ആന്റി നക്‌സൽ സ്ക്വാഡ് അടക്കം 15 പേരാണ് വനത്തിൽ വഴിയറിയാതെ കുടുങ്ങിയത്.

വനത്തിൽപ്പെട്ട ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. വനത്തിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയപ്പോള്‍ വഴിതെറ്റിയെന്ന് അഗളി ഡിവൈഎസ്‌പി പറഞ്ഞു. കുത്തനെയുള്ള മലയായിരുന്നു. കാട്ടാനയടക്കം വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നെന്നും ഡിവൈഎസ്‌പി പറഞ്ഞു.

