പേട്ടയില്‍ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയതില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. 5 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് റെയില്‍വേ സ്‌റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് കുട്ടി ഉറങ്ങാന്‍ കിടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംശയാസ്പദമായി ഒരു സ്‌കൂട്ടര്‍ സംഭവം സ്ഥലത്ത് കണ്ടതായി മൊഴിയുണ്ട്.

തെരുവോരങ്ങളില്‍ കച്ചവടം നടത്തുന്ന ബിഹാര്‍ സ്വദേശികളായ അമര്‍ദിപ്–റബീന ദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് കാണാതായത്. ഓള്‍സെയിന്റ്‌സ് കോളജിന് സമീപത്ത് വഴിയരികില്‍ മാതാപിതാക്കള്‍ക്കൊപ്പം രാത്രി ഉറങ്ങിയതായിരുന്നു കുഞ്ഞ്. അര്‍ധരാത്രിയോടുകൂടി മാതാപിതാക്കള്‍ ഉണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് തിരിച്ചറിയുന്നത്.

പുലര്‍ച്ചയോടെ കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഒരു ടീഷര്‍ട്ട് മാത്രമാണ് കാണാതാകുമ്പോള്‍ കുഞ്ഞ് ധരിച്ചിരുന്നത്. സംഭവത്തിൻ്റെ അന്വേഷണപുരോഗതി മനസിലാക്കാൻ മന്ത്രി വി ശിവൻകുട്ടി എത്തി. കുട്ടിയുടെ അഛനമ്മമാരോടും അദ്ദേഹം സംസാരിച്ചു.

