KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ യൂവതിയെ കയറിപ്പിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ യൂവതിയെ കയറിപ്പിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി ഏഴുകുടിക്കൽ പുതിയ പുരയിൽ അനീഷ് കുമാർ (38) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെയാണ് ഇയാൾ കയറിപ്പിടിക്കാൻ ശ്രമിച്ചത്. രാത്രി 8.30 മണിയോടുകൂടിയാണ് സംഭവം.

ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കൊയിലാണ്ടിയിൽ ബസ്സിറങ്ങി ഓട്ടോയിൽ കയറാൻ പോകുന്നതിനിടയിലാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് താലൂക്കാശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്.