കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ ചേലിയ പറയൻ കുഴിയിൽ ഭാസ്ക്കരൻ്റെ ഭാര്യ പുഷ്പ (52) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടുകൂടി കൊയിലാണ്ടി റെയിൽവെ മേൽപ്പാലത്തിനടിയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടിയാണ് ഇവർ മരണപ്പെട്ടത്.

കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു. പിന്നീട് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: അനഘ, അഭിന. മരുമകൻ: അനന്തു. സഹോദരങ്ങൾ: സരസ, ശശി, ചന്ദ്രിത, ലത. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വെള്ളിയാഴ്ച വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

