പാലിയേറ്റീവ് കെയർ പ്രസ്ഥാനം നാടിൻ്റെ കെടാവിളക്ക്; ഷാഫി പറമ്പിൽ

കീഴരിയൂർ: പാലിയേറ്റീവ് കെയർ പ്രസ്ഥാനം നാടിന്റെ കെടാവിളക്കാണെന്നും അതിന് കരുത്ത് പകരേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ഷാഫി പറമ്പിൽ എം.പി. പ്രസ്താവിച്ചു. കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിനായി വിക്ടറി ഗ്രൂപ്പ് നിർമ്മിച്ചു നൽകിയ പഴയന അനന്തൻ സ്മാരക കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കീഴരിയൂർ ജനത ഒന്നാകെ ഹൃദയത്തിലേറ്റിയ കൈൻഡ് പാലിയേറ്റീവ് കെയറിന് ഒരു വാഹനം എം പി ഫണ്ടിലൂടെ അനുവദിക്കുമെന്നും ഷാഫി പറമ്പിൽ പ്രഖ്യാപിച്ചു.

കൈൻഡ് ചെയർമാൻ കെ. പ്രഭാകര കുറുപ്പ് അധ്യക്ഷത വഹിച്ചു. കൈൻഡ് ജനറൽ സെക്രട്ടറി കെ. അബ്ദുറഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിക്ടറി ഗ്രൂപ്പ് പ്രമോട്ടർ ഇ.എം.പവിത്രൻ മാസ്റ്റർ കെട്ടിട സമർപ്പണം നടത്തി. ഫിസിയോ തെറാപ്പി സെന്റർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിർമ്മലയും ഒ.പി യൂണിറ്റ് മലബാർ ഗ്രൂപ്പ് കേരള റീട്ടെയിൽ ഒപ്പറേഷൻസ് ഹെഡ് ആർ. അബ്ദുൽ കരീമും ഡേ കെയർ ഇന്ത്യയിലെ ആദ്യ പാലിയേറ്റീവ് കെയർ വളണ്ടിയറായ വി. മിനകുമാരിയും ഫാർമസി പാരീസ് യുണൈറ്റഡ് ഗ്രൂപ്പ് ചെയർമാൻ ഇസ്മയിൽ തെനങ്കാലിലും ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റ് ലോഞ്ചിംങ് ജില്ലാ പഞ്ചായത്തംഗം എം.പി. ശിവാനന്ദൻ നിർവഹിച്ചു. പ്രെഫസർ കൽപ്പറ്റ നാരായണൻ സ്നേഹ ഭാഷണം നടത്തി. റഹീസ് ഹിദായ, സിവിൽ സർവീസ് ജേതാവ് എ.കെ.ശാരിക എന്നിവർ അതിഥികളായി പങ്കെടുത്തു.

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ അഡ്വ.കെ. പ്രവീൺ കുമാർ, കെ.ഷിജു മാസ്റ്റർ, എസ്.പി കുഞ്ഞമ്മദ്, അജയ് ആവള, കെ.ടി എം കോയ, പ്രദീപൻ കണ്ണമ്പത്ത്, അമീൻ മുയിപ്പോത്ത്, കിപ് ചെയർമാൻ കെ.അബ്ദുൽ മജീദ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.എം. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ടി.സുനിത ബാബു, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.സി.രാജൻ, ഫൗസിയ കുഴുമ്പിൽ, ഗോപാലൻ കുറ്റ്യോയത്തിൽ, നെസ്റ്റ് ജനറൽ സെക്രട്ടറി ടി.കെ. മുഹമ്മദ് യുനുസ്, ഡോ. ഫർസാന, മിസ്ഹബ് കീഴരിയൂർ, കേളോത്ത് മമ്മു, നിസാർ ചങ്ങരോത്ത്, രജിത കടവത്ത് വളപ്പിൽ, മുഹമ്മദ് ഷാമിൽ.ടി എന്നിവർ ആശംസകൾ അർപ്പിച്ചു. സംഘാടക സമിതി ചെയർമാർ ഇടത്തിൽ ശിവൻ, ജനറൽ കൺവീനർ ഷാനിദ് എം.വി നന്ദിയും പറഞ്ഞു.
