KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സില്‍ റോട്ടറി ക്ലബ്ബ് നിർമ്മിച്ച ഓപ്പണ്‍ സ്റ്റേജ് ബുധനാഴ്ച ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്. സ്‌കൂള്‍ അങ്കണത്തില്‍  റോട്ടറി ക്ലബ്ബ് കൊയിലാണ്ടി നിർമ്മിച്ച ഓപ്പണ്‍ സ്റ്റേജ് 27ന് ഉദ്ഘാടനം ചെയ്യും. 12 മണിക്ക് നടക്കുന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സേതു ശിവശങ്കര്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രഞ്ജിത്ത് മയൂരിയുടെ സ്മരണര്‍ത്ഥം പിതാവ് കെ. കെ. രാജന്‍ സ്‌പോണ്‍സര്‍ ചെയ്തതാണ് സ്റ്റേജ്. പത്രസമ്മേളനത്തില്‍ റോട്ടറി പ്രസിഡണ്ട് ടി. സുഗതന്‍, സെക്രട്ടറി ടി.കെ. ചന്ദ്രശേഖരന്‍, കെ.കെ.രാജന്‍, പ്രഭിഷ് കുമാര്‍, കെ.എസ്. ഗോപാലകൃഷ്ണന്‍, കെ.വി. സുധീര്‍ എന്നിവര്‍ പങ്കെടുത്തു.
Share news