സെൻ ലൈഫ് ആശ്രമത്തിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്ന ഓഷോ ഡൈനാമിക് മെഡിറ്റേഷൻ ഫെസ്റ്റിവല്‍ 3ന് അവസാനിക്കും

ചേമഞ്ചേരി: സെൻ ലൈഫ് ആശ്രമം ചേമഞ്ചേരിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സൗജന്യ ഓഷോ ഡൈനാമിക് മെഡിറ്റേഷൻ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ നിർവഹിച്ചു. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ ഒക്ടോബർ 21ന് ആരംഭിച്ച മെഡിറ്റേഷൻ ഫെസ്റ്റിവൽ നവംബർ മൂന്നിന് അവസാനിക്കും.
.

.
പ്രത്യേക ശ്വസന വ്യായാമ ക്രമങ്ങളും, ഡാൻസും, ധ്യാന രീതികളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഓഷോ ഡൈനാമിക് മെഡിറ്റേഷൻ ആശ്രമം ഡയറക്ടർ വി കൃഷ്ണകുമാറാണ് പരിശീലിപ്പിക്കുന്നത്. കെ വി ദീപ, ആശാലത, മനോജ് നിർമ്മലാനന്ദ, പ്രസീത, വികെ പ്രഭാകരൻ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു.
