KOYILANDY DIARY.COM

The Perfect News Portal

നെഹ്‌റുട്രോഫി വള്ളംകളി മത്സരം ശനിയാഴ്ച പകൽ 11-ന് ആരംഭിക്കും

ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളി മത്സരം ശനിയാഴ്ച പകൽ 11-ന് ആരംഭിക്കുമെന്ന്‌ കലക്‌ടർ അലക്‌സ്‌ വർഗീസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. പകൽ രണ്ടിന് ഉദ്ഘാടനസമ്മേളനത്തിന്‌ ശേഷമാകും ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനലും. വൈകിട്ട്‌ നാലുമുതലാണ് ഫൈനൽ.

ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിൽ അഞ്ച്‌ ഹീറ്റ്‌സാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സിൽ നാല്‌ വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സിൽ മൂന്ന് വള്ളങ്ങളും മത്സരിക്കും. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല്‌ വള്ളമാണ് നെഹ്‌റുട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിന്‌ ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

Share news