കൊയിലാണ്ടി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണം
റെയിൽവെ അവഗണനക്കെതിരെ കെ.എസ്.കെ.ടി.യു കൊല്ലം മേഖല സമ്മേളനത്തിൽ പ്രമേയം. കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ വികസനത്തിൽ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും, ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള വികസന കാര്യങ്ങളിൽ സ്ഥലം എം പി കെ. മുരളീധരൻ നിസ്സംഗത വെടിയണമെന്നും കർഷകത്തൊഴിലാളി യൂണിയൻ കൊല്ലം മേഖല സമ്മേളനം ആവശ്യപ്പെട്ടു.

ടൈം ടേബിൾ കമ്മിറ്റി അംഗീകാരം നൽകിയ മംഗലാപുരം – രാമേശ്വരം, കോഴിക്കോട് – ബാംഗ്ലൂർ ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കാൻ എം പി അടിയന്തിരമായി ഇടപെടണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം പി ബാബുരാജ് ഉദ്‌ഘാടനം ചെയ്തു.

മാലത്ത് സുരേഷ്, ആർ കെ അനിൽകുമാർ, പി എം ശശി, പി പി രാജീവൻ, പി സിജീഷ്, സി പി ശ്രീജിഷ, ജിംനേഷ്, രാകേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി പി രാജീവൻ (പ്രസിഡണ്ട്), കെ ടി രമേശൻ (സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.

