KOYILANDY DIARY.COM

The Perfect News Portal

നാഷണൽ നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി കൊയിലാണ്ടി സ്വദേശി സ്വ‌‍ര്‍ണ്ണവും, വെള്ളിയും കരസ്ഥമാക്കി

കൊയിലാണ്ടി: ആറാമത് മാസ്‌റ്റേഴ്‌സ് നാഷണൽ നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി കൊയിലാണ്ടി സ്വദേശി നാരായണൻ നായർ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ഈ മത്സര വിജയത്തോടെ ഇന്റർനാഷണൽ മത്സരത്തിൽ പങ്കെടുക്കാനുള്ള അർഹത നേടിയിരിക്കുകയാണ് അദ്ധേഹം. കൊയിലാണ്ടി പെരുവട്ടൂർ സ്വദേശി ശ്രീരഞ്ജിനിയിൽ നാരായാണൻ നായരാണ് കേരളത്തിനുവേണ്ടി ഈ അഭിമാന നേട്ടം കൈവരിച്ചത്.

കേരളത്തിനുവേണ്ടി 100 മീറ്റർ ബേക്ക് സ്‌ട്രോക്കിൽ സ്വർണ്ണവും, 50 മീറ്റർ ഫ്രീ സ്റ്റൈലിലും, 5൦ മീറ്റർ ബേക്ക് സ്‌ട്രോക്കിലും വെള്ളി മെഡലും കരസ്ഥമാക്കിയിരിക്കുകയാണ് അദ്ധേഹം. ഫിബ്രവരി 12, 13 തിയ്യതികളിലായി ഗോവയിലെ ഫറ്റോർഡ മാർഗു സ്‌റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് അരങ്ങേറിയത്. 

എറണാകുളത്ത് വെച്ച് നടന്ന അഞ്ചാമത് സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിലും, 50 മീറ്റർ ഫ്രീ സ്റ്റൈലിലും, 50 മീറ്റർ ബാക്ക് സ്‌ട്രോക്കിലും ഇദ്ധേഹം വെള്ളി മെഡൽ കരസ്ഥമാക്കിയിരുന്നു. കൊയിലാണ്ടി ബസ്സ് സ്റ്റാന്റിലെ ബാഗ് ഹൗസ് ഉടമസ്ഥൻകൂടിയാണ് 71 വയസ്സുകാരനായ നാരായണൻ നായർ.

Advertisements
Share news