KOYILANDY DIARY.COM

The Perfect News Portal

കളഞ്ഞു കിട്ടിയ തുക ഉടമസ്ഥന് തിരികെ ഏൽപ്പിച്ച് കണ്ണൂർ സ്വദേശി മാതൃകയായി

കൊയിലാണ്ടി: കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനെ തിരികെ ഏൽപ്പിച്ച് കണ്ണൂർ സ്വദേശി മാതൃകയായി. കൊയിലാണ്ടി സ്പീഡ് സ്പോർട്സ് ഉടമകൂടിയായ ശ്രീജിത്താണ് തന്റെ ഷോപ്പിന് സമീപത്ത് നിന്ന് കിട്ടിയ പണം ഉടമയെ തിരഞ്ഞുപിടിച്ചു കൈയിൽ ഏല്പിച്ച് മാതൃകയായത്.
കൊയിലാണ്ടി ജി.വി.എച്ച് എസ് ലെ അദ്ധ്യാപകനായ നാരായണൻ മാസ്റ്ററുടെതായിരുന്നു പണം. 23000 രൂപയാണ് അദ്ധേഹത്തിന് തിരിച്ച് കിട്ടിയത്. കൊയിലാണ്ടി ജി വി എച്ച് എസ് എസ് ലെ ഫുട്ബോൾ കൊച്ച്കൂടി ആണ് ശ്രീജിത്ത്.
Share news