നാഷണൽ സർവീസ് സ്കീം ഹരിതം പച്ചക്കറിയുടെ ജില്ലാതല വിളവെടുപ്പ് നടത്തി

കൊയിലാണ്ടി: നാഷണൽ സർവീസ് സ്കീം ഹരിതം പദ്ധതിയുടെ ഭാഗമായുള്ള ടെറസ് ഫാമിംഗ് ജൈവ പച്ചക്കറി വിളവെടുപ്പ് ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി ജിവിഎച്ച്എസ്എസ്-ൽ എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു. സ്കൂളിൻറെ ടെറസിൽ 120 മൺചട്ടികളിലും 150 ഗ്രോ ബാഗുകളിലുമായി പച്ചമുളക്, വെണ്ടയ്ക്ക, തക്കാളി, കോളിഫ്ലവർ, പടവലം, ചീര, കക്കിരി, പാവയ്ക്ക എന്നീ പച്ചക്കറികളാണ് വിദ്യാർത്ഥികൾ സമൃദ്ധമായി വിളയിച്ചത്.
.

.
കൊയിലാണ്ടി കൃഷി വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന പദ്ധതിയിലൂടെയാണ് 3 വർഷമായി എൻഎസ്എസ് ക്യാമ്പിലേക്കുള്ള പച്ചക്കറികൾ വിദ്യാർഥികൾ സംഭരിക്കുന്നത്. ഇതു കൂടാതെ 13 സെൻ്റിൽ കപ്പ കൃഷിയും അവർനടത്തിവരുന്നു. കൊയിലാണ്ടി മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു.
.

.
ചടങ്ങിൽ റീജണൽ പ്രോഗ്രാം ഓഫീസർ എസ് ശ്രീചിത്ത്, എൻഎസ്എസ് കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ അനിൽകുമാർ കെ പി, കൃഷി വകുപ്പ് അസിസ്റ്റൻറ് ഓഫീസർ പി വിദ്യ, പ്രിൻസിപ്പൽ എൻ വി പ്രദീപ്കുമാർ, പ്രോഗ്രാം ഓഫീസർ നിഷിദ എൻ കെ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിന് അഷ്റഫ് കെ സ്വാഗതവും എൻഎസ്എസ് വളണ്ടിയർ അർജുൻ കെ നന്ദിയും പറഞ്ഞു.
