KOYILANDY DIARY.COM

The Perfect News Portal

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍റെ മാതാവ് സുപ്രീംകോടതിയെ സമീപിച്ചു

ദില്ലി: കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍റെ മാതാവ് സുപ്രീംകോടതിയെ സമീപിച്ചു. 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി നല്‍കിയത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. 2008 ലാണ് മലയാളി മാധ്യമപ്രവര്‍ത്തകയായ സൗമ്യ ദില്ലിയിൽ കൊല്ലപ്പെട്ടത്. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാർ എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്.

2008 സെപ്‌റ്റംബർ 30-ന് പുലർച്ചെ മൂന്നരയോടെ ജോലികഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ടെലിവിഷൻ വാർത്താ ചാനലായ ഹെഡ്‌ലൈൻസ് ടുഡേയിലെ മാധ്യമപ്രവർത്തകയായ സൗമ്യ വിശ്വനാഥൻ വെടിയേറ്റുമരിച്ചത്. കവർച്ച ലക്ഷ്യമിട്ടാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസ് കണ്ടെത്തിയത്.

Share news