KOYILANDY DIARY.COM

The Perfect News Portal

മകൻ്റെ മരണ വിവരമറിഞ്ഞ അമ്മ കുഴഞ്ഞു വീണു മരിച്ചു

വിഴിഞ്ഞം: മകന്റെ മരണ വിവരമറിഞ്ഞ അമ്മ കുഴഞ്ഞുവീണ് മരിച്ചു. മുക്കോല കരക്കാട്ട് കല്ലുവിള വീട്ടിൽ ടി. സതീഷ് കുമാർ (56) മരിച്ചതറിഞ്ഞ് അമ്മ ബി.വസന്ത (76)യാണ് മരിച്ചത്. പ്രമേഹബാധിതനായി ഒരു മാസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സതീഷ് കുമാർ ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ മരിക്കുകയായിരുന്നു.
മകൻ്റെ മരണ വിവരമറിഞ്ഞയുടൻ കുഴഞ്ഞുവീണ അമ്മയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒന്നോടെ മരണം സംഭവിക്കുകയായിരുന്നു. പരേതനായ തമ്പിയാണ് വസന്തയുടെ ഭർത്താവ്. മറ്റ് മക്കൾ: ശ്രീകുമാരൻ തമ്പി, ശ്രീജാലക്ഷ്മി, സജിത് തമ്പി. മരുമക്കൾ: ജയശ്രീ, സുമിത, അശോക് പ്രസാദ് സെൻ. ജയശ്രീയാണ് സതീഷ് കുമാറിന്റെ ഭാര്യ. മക്കൾ: ദേവനന്ദ, ദേവജിത്.
Share news