അഞ്ചാംപീടികയിൽ അമ്മയും കുഞ്ഞും കിണറ്റിൽ വീണു മരിച്ചു
കൊയിലാണ്ടി: അഞ്ചാംപീടികയിൽ അമ്മയും 3 മാസം പ്രായമായ കുഞ്ഞും കിണറ്റിൽ വീണു മരിച്ചു. അഞ്ചാംപീടിക കനാൽ റോഡിൽ ഇല്ലത്ത് മീത്തൽ കുട്ടികൃഷ്ണൻ്റെ മകൾ ഗ്രീഷ്മ (36)യും, മൂന്ന് മാസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്. രാവിലെ 10 മണിയോടുകൂടി തൊട്ടടുത്തുള്ള കിണറ്റിൽ വീണാണ് അപകടം ഉണ്ടായത്. പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഗ്രീഷ്മയുടെ ഭർത്താവിൻ്റെ വീട് കൊയിലാണ്ടി പുളിയഞ്ചേരിയിലാണെന്നാണ് അറിയുന്നത്. പ്രസവാനന്തരം നാളെ അമ്മയും കുഞ്ഞും ഭർത്താവിൻ്റെ വീട്ടിലേക്ക് പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്.
