KOYILANDY DIARY.COM

The Perfect News Portal

മുചുകുന്നിൽ വിവാഹ വീട്ടിലെ പണപ്പെട്ടി മോഷണം പോയി

കൊയിലാണ്ടി: വിവാഹ വീട്ടിലെ പണപ്പെട്ടി മോഷണം പോയി. മുചുകുന്ന് കിള്ള വയൽ ജയേഷിൻ്റ വീട്ടിലാണ് മോഷണം നടന്നത്. ഇന്നു പുലർച്ചെ 3 മണിയോടെയാണ് സംഭവം. ജയേഷിൻ്റെ വിവാഹ പാർട്ടിക്കെത്തിയവർ നൽകിയ പണമടങ്ങിയ കവർ ഇട്ട പെട്ടിയാണ് മോഷണം പോയത്. തുടർന്ന് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

സി. ഐ. എൻ. സുനിൽ കുമാർ, എസ്. ഐ മാരായ എം. എൽ. അനുപ്, അരവിന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. 500 ഓളം കവറുകൾ ചാക്കിൽ കെട്ടിയ നിലയിൽ സമീപത്തെ ഇടവഴിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. കവറിലെ പണം നഷ്ടപ്പെട്ടിട്ടില്ല. എതാണ്ട് 150 ഓളം കവറുകൾ പോയതായാണ് സൂചന. ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദരും ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തും.

Share news