KOYILANDY DIARY

The Perfect News Portal

മധ്യവയസ്‌കനെ വിളിച്ചു വരുത്തി കാറും പണവും തട്ടിയെടുത്തു. യുവതി ഉൾപ്പെടെ 4 പേർ പിടിയിൽ

മധ്യവയസ്‌കനെ വിളിച്ചു വരുത്തി കാറും പണവും തട്ടിയെടുത്തു. യുവതി ഉൾപ്പെടെ 4 പേർ പിടിയിൽ. തലശ്ശേരി ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപത്തെ സി.ജിതിൻ നടേമ്മൽ, ഭാര്യ മുഴപ്പിലങ്ങാട്ട് അശ്വതി, സുഹൃത്തുക്കളായ കതിരൂർ വേറ്റുമ്മൽ സ്വദേശി കെ.സുബൈർ, പാനൂർ മുത്താറിപ്പീടികയിലെ കെ.പി ഷഫ്‌നാസ് എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ജിതിനെയും ഭാര്യയെയും വീട്ടിൽ നിന്നും മറ്റുള്ളവരെ തലശ്ശേരിയിൽ നിന്നുമാണ് പിടികൂടിയത്.

കണ്ണൂർ ചിറക്കലിലെ മോഹൻദാസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. യുവതിക്ക്‌ മോഹൻദാസിനെ അമ്മ മുഖേന അറിയാം. മുൻപരിചയത്തിന്മേൽ തൻ്റെ കയ്യിൽ ഓട്ടോറിക്ഷയ്ക്ക് കൊടുക്കാൻ പണമില്ലെന്നും മോഹൻദാസിനോട് തലശ്ശേരിയിൽ എത്താനും യുവതി പറഞ്ഞു. മോഹൻദാസ് കാർ തലശ്ശേരി ബി.ഇ.എം.പി. സ്കൂൾ പരിസരത്ത്‌ നിർത്തി യുവതിയുള്ളിടത്ത് പോയി. ഓട്ടോവിന് പണം നൽകി തിരിച്ചുപോകാൻ ശ്രമിക്കുമ്പോൾ യുവതിയുടെ ഭർത്താവും ഒന്നിച്ചുള്ളവരും ബലമായി ഓട്ടോയിൽ കയറ്റുകയായിരുന്നു.

അതിനുശേഷം മോഹൻദാസിന്റെ കാറെടുത്ത് മോഹൻദാസിനെ കയറ്റി തലശ്ശേരിയിൽനിന്ന് കാടാച്ചിറ, മമ്പറം എന്നിവിടങ്ങളിൽ പോയി. തുടർന്ന് മോഹൻദാസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തി 6000 രൂപയും കാറും തട്ടിയെടുത്തെന്നാണ് പരാതി. കാർ തിരിച്ചു നൽകാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. മോഹൻദാസ് തലശ്ശേരി പോലീസിൽ നൽകിയ പരാതിയെ തുടർന്ന്‌ നാലംഗ സംഘത്തെ കോടിയേരി ഇടയിൽപ്പീടികയ്ക്ക് സമീപത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഒരു യുവതി കൂടി ഒരു യുവതി കൂടി സംഘത്തിലുണ്ടായിരുന്നു. ഇവരെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Advertisements