ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ

കോഴിക്കോട്: പന്നിയങ്കര ഓവർ ബ്രിഡ്ജിന് സമീപത്തുള്ള തൌവൂക്ക് ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ. കോഴിക്കോട് വെള്ളയിൽ സുബൈദ മൻസിൽ അബ്ദുള്ളയുടെ മകൻ തംജിദ് അഹമ്മദ് (32) ആണ് പിടിയിലായത്. കഴിഞ്ഞമാസം 28-ാം തിയ്യതി ക്യാഷ് കൌണ്ടറിൽ സൂക്ഷിച്ചിരുന്ന 66,000 രൂപ മോഷ്ടിച്ച കാര്യത്തിന് പന്നിയങ്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം. 704/24 U/s. 306 BNS കേസിൽ അന്വേഷണം നടത്തിവരവെയാണ് ഇയാളെ കാസർഗോഡ് വെച്ച് പൊലീസ് പിടികൂടിയത്.

പ്രതി നേരത്തെ കളവ് കേസുകളിലും മയക്കുമരുന്ന് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. പന്നിയങ്കര എസ്.ഐ. സുഭാഷ് ചന്ദ്രൻ, സി.പി.ഒ.മാരായ ദിലീപ്, വിജേഷ്, റമീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
