ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ് മൂന്നംഗ ബെഞ്ചിന് വിടാൻ ലോകായുക്ത തീരുമാനിച്ചു
ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ് മൂന്നംഗ ബെഞ്ചിന് വിടാൻ ലോകായുക്ത തീരുമാനിച്ചു. ഹർജിയിൽ ലോകായുക്തയിൽ വ്യത്യസ്ത അഭിപ്രായം ഉടലെടുത്തതിനെ തുടർന്നാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ലോകായുക്ത സിറിയക് ജോസഫ്, ഉപലോകയുക്ത ഹാറൂൺ ഉൽ റഷീദ്, ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു.പി.ജോസഫ് എന്നിവരാകും കേസ് പരിഗണിക്കുക.

കേസ് പരിഗണിക്കുന്ന തിയ്യതി പിന്നീട് പ്രഖ്യാപിക്കും. ദുരിതാശ്വാസനിധി വകമാറ്റിയെന്ന് കാണിച്ച് കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗവും കോൺഗ്രസുകാരനുമായ ആർ.എസ്.ശശികുമാർ നൽകിയ ഹർജിയിലാണ് ഉത്തരവ്. ലോകായുക്ത നിയമത്തിലെ 7(1) പ്രകാരമാണ് പുതിയ ബെഞ്ച് രൂപീകരിക്കാൻ തീരുമാനിച്ചത് . മന്ത്രിസഭയിലെ അംഗങ്ങൾ എന്ന നിലയിലെടുത്ത തീരുമാനം ലോകായുക്ത നിയമത്തിൻ്റെ പരിധിയിൽ വരുമോ എന്നതിലാണ് ഭിന്നാഭിപ്രായം.
Advertisements

