കോവളത്ത് അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് 4 വയസുകാരന് ദാരുണാന്ത്യം

കോവളത്ത് അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് 4 വയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമരം എം.എ വിഹാറിൽ ഷൺമുഖ സുന്ദരത്തിൻ്റെ മകൻ യുവാൻ ആണ് മരിച്ചത്. കോവളം – മുക്കോല ബൈപാസിൽ പോറോഡ് പാലത്തിനു സമീപം അമ്മയോടൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്ക് കുട്ടിയെ ഇടിച്ചിടുകയായിരുന്നു. അപകടത്തിന് ശേഷം ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി.
കുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ അമ്മയ്ക്ക് പരിക്കില്ല. സംഭവ സ്ഥലത്തു നിന്നും അപകടത്തിനിടയാക്കിയ ബൈക്കിന്‍റേതെന്നു കരുതുന്ന ഭാഗങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വാഹനം കണ്ടെത്താൻ സി.സി.ടി.വി ക്യാമറകൾ പൊലീസ് പരിശോധിക്കും. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

