KOYILANDY DIARY.COM

The Perfect News Portal

ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക-ദളിത്-അധഃസ്ഥിത വിഭാഗങ്ങളുടെയും സംരക്ഷണത്തിന് ഇടതുപക്ഷം പ്രതിജ്ഞാബദ്ധം: ഡോ. ജോൺ ബ്രിട്ടാസ് എം പി

‘ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക-ദളിത്-അധ:സ്ഥിത വിഭാഗങ്ങളുടെയും സംരക്ഷണത്തിന് ഇടതുപക്ഷം എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ‘മനുഷ്യർക്കൊപ്പം’ കേരളയാത്രയുടെ ഉദ്ഘാടനം മുതലക്കുളം മൈതാനിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോകത്തിനു മാതൃകയായ നമ്മുടെ മതമൈത്രിയും സാഹോദര്യവും സംരക്ഷിക്കുവാനും ഊട്ടി ഉറപ്പിക്കുവാനുമുള്ള കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ന്യൂനപക്ഷങ്ങളുടെയും പിന്നോക്കക്കാരുടെയും ഉറച്ച ശബ്ദമായി അവസാനനിമിഷം വരെ ഇടതുപക്ഷം ഉണ്ടാവുമെന്നും’ അദ്ദേഹം പറഞ്ഞു.

 

 

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തിയ കേരളയാത്രയിൽ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പങ്കെടുത്തു. നിരവധിപേരാണ് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ഒത്തുചേർന്നത്.

Advertisements
Share news