ലഹരിക്കെതിരെ സുരക്ഷ പെയിൻ & പാലിയേറ്റീവ് കൊയിലാണ്ടി സെൻട്രൽ മേഖല മനുഷ്യച്ചങ്ങല തീർത്തു.

കൊയിലാണ്ടി: ലഹരിക്കെതിരെ സുരക്ഷ പെയിൻ & പാലിയേറ്റീവ് കൊയിലാണ്ടി സെൻട്രൽ മേഖല നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കൊയിലാണ്ടി ഹാപ്പിനെസ് പാർക്കിൽ നടന്ന ചങ്ങലയിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, പി. ചന്ദ്രശേഖരൻ, യു.കെ. ചന്ദ്രൻ, പി.കെ. ഭരതൻ, സി.പി. ആനന്ദൻ, സി രാമകൃഷ്ണൻ മാസ്റ്റർ, എം.എം.ശ്യാമള എന്നിവർ നേതൃത്വം നൽകി.
