സ്വർണ്ണ മാലപിടിച്ചുപറിച്ച സംഘത്തെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: സ്ത്രീയുടെ കഴുത്തിൽ നിന്ന് സ്വർണ്ണ മാലപിടിച്ചു പറിച്ച സംഘത്തെ കൊയിലാണ്ടി പോലീസ് സമർത്ഥമായി പിടികൂടി. കണ്ണൂർ സ്വദേശികളായ പുത്തൻപുരയിൽ ഹൗസിൽ മയ്യിൽ സജീവൻ്റെ മകൻ സനിത്ത് (26), പുലിയൂറുമ്പിൽ നാറാത്ത് ബാബുവിൻ്റെ മകൻ അതുൽ ബാബു (24) എന്നിവരയാണ് കൊയിലാണ്ടി പോലീസ് എറണാകുളത്ത് വെച്ച് കസ്റ്റഡിയിൽ എടുത്തത്. ഫിബ്രവരി 7-ാം തീയതി വൈകീട്ടാണ് കൊയിലാണ്ടി കൊല്ലത്ത് വെച്ച് അഞ്ജന സുബിൻ കീഴരിയൂർ എന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല പ്രതികൾ പിടിച്ചുപറിച്ചു ഓടിയത്.

കണ്ണൂരിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി വന്ന പ്രതികൾ കൊയിലാണ്ടി കൊല്ലത്ത് വെച്ച് കുടുംബത്തോടൊപ്പം പിഷാരിക്കാവ് അമ്പലത്തിൽ തൊഴാൻ പോവുകയായിരുന്ന അഞ്ജനയുടെ കഴുത്തിലണിഞ്ഞ സ്വർണ്ണമാല പിടിച്ചുപറിച്ച് മോഷ്ടിച്ച് ഓടുകയായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

കൊയിലാണ്ടി സിഐ മെൽവിൻ ജോസിന്റെ നേതൃത്വത്തിൽ എസ് ഐ ജിതേഷ്, കെ. ആർ കരിം, ദിലീപ്, അജിത്ത്, ഡ്രൈവർ ഗംഗേഷ്, എസ്.സി.പി ഒ.കെ സുരേഷ്, വിജു വാണിയംകുളം, ബിനോയി രവി, സതീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്.
