കേരള ബാർ കൗൺസിലിൻ്റെ ഭരണ സമിതി പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതിഷേധിച്ചു

കൊയിലാണ്ടി: ബാർ കൗൺസിലിൻ്റെ ഭരണ സമിതി പിരിച്ചുവിട്ട നടപടിക്കെതിരെ ലോയേഴ്സ് യൂനിയൻ പ്രതിഷേധിച്ചു. കേരളത്തിലെ അഭിഭാഷകരുടെ സ്റ്റാറ്റ്യൂട്ടറി ബോഡിയായ കേരള ബാർ കൗൺസിലിൻ്റെ ഭരണ സമിതി പിരിച്ചുവിട്ട് ഏകപക്ഷീയമായി പുതിയ ഭാരവാഹികളെ നിയമിച്ച ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി ആൾ ഇന്ത്യലോയേഴ്സ് യൂനിയൻ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു.

അഭിഭാഷകരുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, കേന്ദ്ര ബാർ കൗൺസിലിൻ്റെ പിൻവാതിൽ ഭരണം അവസാനിപ്പിക്കുക, ബാർ കൗൺസിൽ തെരഞ്ഞെടുപ്പ് നടത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ലോയേഴ്സ് യൂനിയൻ പ്രതിഷേധം സംഘടിപ്പിച്ചത്. കോഴിക്കോട് ജില്ലയിലെ വിവിധ കോടതി കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങൾ നടന്നു.

കൊയിലാണ്ടി കോടതിയിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് ഒ. പ്രവീൺ അധ്യക്ഷതവഹിച്ചു. പി. പ്രശാന്ത്, ടി.കെ. രാധാകൃഷ്ണൻ, കെ.ടി ശ്രീനിവാസൻ, കെ.കെ. ലക്ഷ്മി ഭായ് എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി പി. ജെതിൻ സ്വാഗതവും പി.കെ. സുഭാഷ് നന്ദിയും പറഞ്ഞു.
