കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവം കൊടിയേറി
കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി തന്ത്രി തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പുതുക്കുടി ഇല്ലം ശങ്കരൻ നമ്പൂതിരി നേതൃത്വം വഹിച്ചു. രാത്രി മണിക്ക് ഭക്തി ഗാനമേള നടക്കും.

23 ന് രാത്രി അയ്യപ്പന് കോമരത്തോടുകൂടിയ വിളക്ക്,
24 ന് വൈകീട്ട് നൃത്തസന്ധ്യ,
25 ന് രാത്രി സ്റ്റേജ് ഷോ,
26 ന് വൈകീട്ട് വി.കെ. സുരേഷ് ബാബുവിന്റെ പ്രഭാഷണം,
27 ന് കുളിച്ചാറാട്ട്, മടക്ക എഴുന്നള്ളിപ്പ് എന്നിവ. കൊടിയിറക്കലിന് ശേഷം ആറാട്ടു സദ്യയും നടക്കും.
