കോടഞ്ചേരി പുലിക്കയത്ത് നിർമ്മിച്ച അന്താരാഷ്ട്ര കയാക്കിങ് കേന്ദ്രം നാടിന് സമർപ്പിച്ചു

തിരുവമ്പാടി: കോടഞ്ചേരി പുലിക്കയത്ത് നിർമ്മിച്ച അന്താരാഷ്ട്ര കയാക്കിങ് കേന്ദ്രം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.വിനോദസഞ്ചാര വകുപ്പ് രണ്ട് ഘട്ടമായി അനുവദിച്ച 1.65 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച കേന്ദ്രം സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രാജ്യത്തെ ആദ്യ കയാക്കിങ് കേന്ദ്രമാണ്.

ഡോർമിറ്ററി, ക്ലോക്ക് റൂം, ഗ്യാലറി, ശുചിമുറികൾ, മീറ്റിങ് ഹാൾ എന്നിവയടങ്ങുന്നതാണ് കേന്ദ്രം. തെക്കനാട്ട് കെ വി. കുര്യാക്കോസ് സൗജന്യമായി നൽകിയ സ്ഥലത്താണ് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റുമാരായ അലക്സ് തോമസ്, മേഴ്സി പുളിക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ടൂറിസം ഡയറക്ടർ പി ബി നൂഹ്, ടൂറിസം സെക്രട്ടറി കെ എസ് ബിജു, അഡ്വഞ്ചർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
