തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
തൃശൂർ: തൃശൂർ കൊരട്ടി ഖന്നാ നഗറിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊഴുപ്പിള്ളി ബിനുവാണ് ഭാര്യ ഷീജയെ (38) വെട്ടിക്കൊന്നത്. തുടർന്ന് വീടുവിട്ടുപോയ ബിനുവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തുള്ള ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

വീടിനകത്ത് ഉറങ്ങുകയായിരുന്ന ഭാര്യ ഷീജ, മക്കളായ അഭിനവ് (10), അനുഗ്രഹ (4) എന്നിവരെയാണ് ബിനു വെട്ടിയത്. ഷീജ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൃത്യത്തിന് ശേഷം ട്രെയിന്‍ തലവെച്ച് ബിനു മരിച്ചു. കൊരട്ടി കമ്മ്യൂണിറ്റി ഹാളിന് സമീപം റെയില്‍വേ ട്രാക്കില്‍ ബിനുവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി.

പുലര്‍ച്ചെ അഞ്ചോടെയായിരുന്ന സംഭവം. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. മത്സ്യവില്പനക്കാരനാണ് മരിച്ച ബിനു. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്ന് പറയുന്നു. കൊരട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

