വിശുദ്ധ ഖുർആൻ പഠന ഗ്രൂപ്പ് ഇൽമുതജ്‌വീദ് അക്കാദമിയുടെ ഏഴാം വാർഷികാഘോഷം നടത്തി

കൊയിലാണ്ടി: വനിതകൾക്കായുള്ള വിശുദ്ധ ഖുർആൻ പഠന ഗ്രൂപ്പ് ഇൽമുതജ്‌വീദ്
അക്കാദമിയുടെ ഏഴാം വാർഷികം കൊയിലാണ്ടി ഇല ഓഡിറ്റോറിയത്തിൽ നടന്നു. പ്രമുഖ പണ്ഡിതൻ മുഹമ്മദ് സലീം സുല്ലമി എടക്കര പരിപാടി ഉദ്ഘാടനം ചെയ്തു. മറിയം ബി കണ്ണൂരിൻ്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ ഇൽമുത്തജ്വീദ് അക്കാദമി ഡയറക്ടർ മൈമൂന ടീച്ചർ അധ്യക്ഷത വഹിച്ചു.

സീനത്ത് കൊണ്ടോട്ടി സ്വാഗതം പറഞ്ഞു. നേരത്തെ തസ്നി കൊയിലാണ്ടി, ഷമീന എന്നിവർ റിപ്പോർട്ടും വരവു ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. സഫിയ വടകര, ശരീഫ, അസ്മ കായക്കൊടി, അസ്‌ല, നാസിയത്ത്, സാഹിറ എന്നിവർ ആശംസകൾ നേരുകയും ചെയ്തു. 7 വർഷങ്ങളായി നടന്നു വരുന്ന ഈ അക്കാദമിയിൽ പരിശുദ്ധ ഖുർആനിലെ 114 സൂറത്തും അർത്ഥസഹിതം പാരായണം ചെയ്യുന്നത് പഠിക്കുകയും വിവിധ സൂറത്തുകൾ പഠിതാക്കൾ മനപ്പാഠമാക്കുകയും ചെയ്തത് ഈ പദ്ധതിയുടെ വിജയമാണ്.

തുടർന്ന് ഡോ. അജീബ ‘കൗമാരക്കാരുടെ വഴികാട്ടികൾ’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. പരിപാടികൾക്കുള്ള സമ്മാന വിതരണവും ഖുർആൻ ഹിഫ്ളാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടക്കുകയുണ്ടായി. ഉച്ചക്ക് ശേഷമുള്ള സെഷനിൽ അസ്മ കൊയിലാണ്ടി സ്വാഗതവും ലൈല കുറ്റ്യാടി നന്ദിയും പറഞ്ഞു.
