ഹൈക്കോടതി നിർദ്ദേശം പാലിക്കും; തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഇന്ന് 15 ആനകളെ എഴുന്നള്ളിക്കും

തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഹൈക്കോടതി നിർദ്ദേശം പാലിച്ച് ആന എഴുന്നള്ളത്ത് നടത്തും. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിച്ച് 15 ആനകളെ തന്നെ എഴുന്നള്ളിക്കും. ദൂരപരിധിയിൽ ഇളവ് ആവശ്യപ്പെട്ട് ക്ഷേത്ര ദേവസ്വം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളിൽ ഇളവ് അനുവദിക്കില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്ര ഉത്സവത്തിൽ 15 ആനകളെ എഴുന്നള്ളിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിശോധിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. നിശ്ചിത അകല പരിധി നിശ്ചയിച്ച് ആളുകളുടെ സുരക്ഷ കൂടി പരിഗണിച്ച് വേണം എഴുന്നള്ളത്ത് നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

