KOYILANDY DIARY.COM

The Perfect News Portal

ഹേമ കമ്മിറ്റി റിപ്പോർട്ട് ഭയപ്പെടുത്തുന്നത്; നടപടി എടുക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി

ഹേമ കമ്മിറ്റി റിപ്പോർട്ട് ഭയപ്പെടുത്തുന്നത്. നടപടി എടുക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. വളരെ ഭയപ്പെടുത്തുന്ന സാഹചര്യമാണ് മലയാളം സിനിമ മേഖലയിൽ ഉള്ളതെന്ന് സതീദേവി പറഞ്ഞു. തെറ്റായ പ്രവണതകൾക്കെതിരെ സാംസ്‌കാരിക രംഗത്തുള്ളവർ രംഗത്തേക്ക് വരണമെന്ന് സതീദേവി പറഞ്ഞു.

മുഴുവൻ സിനിമാ പ്രവർത്തകരും ഇതിനെതിരെ മുന്നോട്ട് വരണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. മലയാള സിനിമ മേഖലയിലെ തെറ്റായ പ്രവണതകൾ ഇപ്പോഴെങ്കിലും പുറത്തുവന്നതിൽ സന്തോഷമെന്ന് സതീദേവി പറഞ്ഞു. കമ്മിറ്റിയുടെ ശുപാർശകൾ‌ നടപ്പാക്കാനായി സർക്കാർ ന‍ടപടികൾ സ്വീകരിക്കാൻ വനിതാ കമ്മിഷൻ ശുപാർശ നൽകുമെന്ന് സതീദേവി വ്യക്തമാക്കി.

 

 

മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോ​ഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Advertisements
Share news