KOYILANDY DIARY

The Perfect News Portal

ഹൈക്കോടതിയിൽ ഗവർണർക്ക് കനത്ത തിരിച്ചടി

ഹൈക്കോടതിയിൽ ഗവർണർക്ക് കനത്ത തിരിച്ചടി. 9 വൈസ് ചാൻസലർമാർക്കും തുടരാം.. രജിവെക്കണമെന്ന ഗവർണറുടെ ഉത്തരവിൻമേൽ ഹൈക്കോടതി വിശദമായി പരിശോധിച്ചതിനൊടുവിൽ വിസിമാർക്ക് തുടരാമെന്ന് ഹൈക്കോടതി പറഞ്ഞു. രാജി ആവശ്യപ്പെടാൻ ചാൻസലർക്ക് അവകാശമില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. ഇന്ന് 4 മണിക്ക് ആരംഭിച്ച വാദം രണ്ട് മണിക്കൂർ പിന്നിട്ട ശേഷമാണ് ഹൈക്കോടതിയുടെ വിധി പ്രസ്താവം വന്നിട്ടുള്ളത്. ഇതോടെ വലിയ തിരിച്ചടിയാണ് ഗവർണർക്ക് നേരിടേണ്ടി വന്നത്. രാജി ഉത്തരവിൽ വലിയ വീഴചയാണ് ഗവർണർക്ക് സംഭവിച്ചതെന്നും ഹൈക്കോടതിയുടെ നിരീക്ഷണം ഉണ്ടായത്.

സർവ്വകലാശാല വെെസ് ചാൻസലർമാർ രാജിവെക്കണമെന്ന ചാൻസലറുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികൾ പ്രത്യേക സിറ്റിങ്ങിൽ പരിഗണിക്കുകയായിരുന്നു ഹെെക്കോടതി. വൈകിട്ട് നാലിനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രത്യേക സിറ്റിംഗ് ആരംഭിച്ചത്.  9 സർവ്വകലാശാകളിലെ വെെസ് ചാൻസിലർമാർ ഇന്ന് രാവിലെ 11. 30 ന് രാജിവെവെയ്ക്കണമെന്നാണ് ചാൻസിലർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ ആവശ്യപ്പെട്ടത്. ഇതിനെ ചോദ്യം ചെയ്താണ് ഹർജി നൽകിയത്.

കേസ്‌ കോടതി പരിഗണിക്കും എന്ന്‌ വ്യക്തമായതോടെ രാജി ആവശ്യം മാറ്റി ഗവർണർ വിസിമാർക്ക്‌ കാരണം കാണിക്കൽ  നോട്ടീസ്‌ നൽകി മലക്കം മറിയുകയും ചെയ്തു

Advertisements