നയപ്രഖ്യാപനം മുഴുവന്‍ വായിക്കാതെ ഗവര്‍ണര്‍; അവസാനത്തെ പാരഗ്രാഫ് മാത്രം വായിച്ച് പ്രസംഗം അവസാനിപ്പിച്ചു
തിരുവനന്തപുരം: സര്‍ക്കാരിന്റെ നയപ്രഖ്യാപനം മുഴുവന്‍ വായിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയ പ്രഖ്യാപനത്തിന്റെ അവസാനത്തെ പാരഗ്രാഫ് മാത്രം വായിച്ച് ഗവര്‍ണര്‍ നയപ്രഖ്യാപനം പ്രസംഗം അവസാനിപ്പിച്ചു. ഒരു മിനിറ്റും 17 സെക്കന്‍ഡ് മാത്രം നീണ്ടുനിന്ന നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ നടത്തിത്. നിയമസഭാ മന്ദിരത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് യാത്രയാക്കി. അതേസമയം, ഗവര്‍ണര്‍ പ്രസംഗം എങ്ങനെ വായിച്ചാലും സര്‍ക്കാര്‍ അംഗീകരിച്ച പ്രസംഗം നിയമസഭ രേഖയില്‍ ഉണ്ടാകും.
