KOYILANDY DIARY.COM

The Perfect News Portal

ശ്രീലങ്കൻ ജലവിഭവ മന്ത്രി വാഹനാപകടത്തിൽ മരിച്ചു

ശ്രീലങ്കൻ ജലവിഭവ മന്ത്രി സനത് നിഷാന്ത (48) വാഹനാപകടത്തിൽ മരിച്ചു. കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് വിവരം. ഡ്രൈവർ രാഗമ ആശുപത്രിയിൽ ചികിത്സയിലാണെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.