KOYILANDY DIARY.COM

The Perfect News Portal

ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ പട്ടിക പുറത്തുവിട്ട് സർക്കാർ

വയനാട്: ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ പേരും ഫോട്ടോയും വിലാസവും അടങ്ങിയ പട്ടിക പുറത്തുവിട്ടു. 138 പേരുടെ വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടത്. ഇത് ആദ്യഘട്ട കണക്കുവിവരങ്ങളാണ്. ആകെ 152 പേരെ കണ്ടെത്താനുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ദുരന്തത്തിൽ വീട് ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. തിരച്ചിലിന്റെ ഒൻപതാം ദിവസമാണിന്ന്. ഇതുവരെ 224 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 178 എണ്ണം ബന്ധുക്കൾക്ക് കൈമാറി. 413 ആണ് ഔദ്യോ​ഗികമായി സ്ഥിരീകരിക്കാത്ത മരണസംഖ്യ.

 

Share news