KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി അജ്ഞാത ജീവിയുടെ കാല്‍പ്പാട്

മലപ്പുറത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി അജ്ഞാത ജീവിയുടെ കാല്‍പ്പാട്. കടുവയുടേതെന്ന് വനംവകുപ്പ്. മമ്പാട് താളിപൊയില്‍ ഐസ്‌കുണ്ടിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. വനംവകുപ്പ് അധികൃതര്‍ എത്തി പരിശോധിച്ചതിനെ തുടര്‍ന്നാണ് ഇത് കടുവയുടേതാണെന്ന നിഗമനത്തിലെത്തിയത്. മീന്‍ പിടിക്കാന്‍ പോകുന്നവരാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതായി വനപാലകരെ അറിയിച്ചത്.

നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ പരിധിയിലെ എടക്കോട് റിസര്‍വ്വ് മേഖലയില്‍ ഉള്‍പ്പെട്ട ചാലിയാര്‍ പുഴയുടെ തുരുത്തിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനപാലകര്‍ അറിയിച്ചു. കാട്ടാനയുടെ ഭീഷണി നേരിടുന്ന സ്ഥലം കൂടിയായ ഐസ്‌കുണ്ടില്‍ കടുവ ഇറങ്ങിയതിന്റെ ഭയപ്പാടിലാണ് ജനങ്ങള്‍.

എടക്കോട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ എ.നാരായണന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി. ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി. ബിജില്‍, എ. അഭിഷേക്, പി. അത്വിബുദ്ദീന്‍, എന്‍. ഷാജിത്, സറഫുദ്ദീന്‍ എന്നിവരാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

Advertisements
Share news