KOYILANDY DIARY.COM

The Perfect News Portal

ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ ഫുട്ബോൾ താരം ചികിത്സയിലിരിക്കെ മരിച്ചു

ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ ഫുട്ബോൾ താരം ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി അമർദാസ് (23) ആണ് മരിച്ചത്. അഞ്ചു ദിവസം മുമ്പാണ് പാണ്ടിക്കാട് വെച്ച് യുവാവ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. തലക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ അമർദാസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇവിടെ വെച്ച് അതിവിദഗ്ധമായ ചികിത്സ നൽകി വരുന്നതിനിടയിലാണ് യുവാവ് മരണപ്പെട്ടത്. ചികിത്സാച്ചെലവ് കുടുംബത്തിന് താങ്ങാനാവുന്നതിൽ കൂടുതലായതിനാൽ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് സമൂഹമാധ്യമങ്ങളിലൂടെ യുവാവിൻ്റെ ചികിത്സക്ക് വേണ്ടി ഫണ്ട് സ്വരൂപിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി യുവാവിൻ്റെ മരണം സംഭവിച്ചത്.
Share news