കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് മാർച്ച് 27ന് കൊടിയേറും
.
കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്ര കളിയാട്ട മഹോത്സവം മാർച്ച് 27 ന് കൊടിയേറി ഏപ്രിൽ 3ന് കാളിയാട്ടത്തോടെ സമാപിക്കും. ഏപ്രിൽ 2 ന് വലിയ വിളക്കും 3ന്കാളിയാട്ടവും നടക്കും കാലത്ത് പൂജക്ക് ശേഷം കോട്ടൂർ ശശികുമാർ നമ്പീശൻ ട്രസ്റ്റിമാരുടെയും എക്സിക്യൂട്ടിവ് ഓഫിസറുടെയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ കാളിയാട്ടം കുറിച്ചു. രാത്രി അത്താഴപൂജക്ക് ശേഷംആലത്തൂർ പിഷാരത്ത് തിരുവഞ്ചിക്കുളം ശ്രീകുമാർ പിഷാരടി (പ്രസാദ് പിഷാരടി) കാളിയാട്ട ദിവസം കാവിലമ്മയെ ഭക്തജന സാന്നിദ്ധ്യത്തിൽ അറിയിച്ചു.



