എം രാവുണ്ണിക്കുട്ടിയുടെ ഒന്നാം ചരമവാർഷികം വിപുലമായി ആചരിച്ചു

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായി പ്രവർത്തച്ചിരുന്ന എം ആർ ൻ്റെ (എം രാവുണ്ണിക്കുട്ടി) ഒന്നാം ചരമവാർഷികം കാരയാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്യത്തിൽ വിപുലമായി ആചരിച്ചു. രാവിലെ കുരുടി മുക്കിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു.
.

.
ഏരിയാ കമ്മറ്റി അംഗം എ എം സുഗതൻ മാസ്റ്റർ അനുസ്മരണം നടത്തി. പതാക ഉയർത്തി. എ. സി. ബാലകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. കാരയാട് ബാലകൃഷ്ണൻ ആനപൊയിൽ ഗംഗാധരൻ എന്നിവർ സംസാരിച്ചു. വൈകീട്ട് കുരുടി മുക്കിൽ കമ്യൂണിസ്റ് കുടുംബ സംഗമം ജില്ലാസെക്രിയേറ്റ അംഗം കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി.എം. ഉണ്ണി അദ്ധ്യക്ഷനായിരുന്നു.
.

.
ടി. കെ. ചന്ദ്രൻ, അനൂപ് കക്കോടി, എ.സി. ബാല കൃഷ്ണൻ സംസാരിച്ചു.
കെ.കെ. സതീഷ് ബാബു സ്വാഗതം പറഞ്ഞു. തുടർന്ന് സി.എം.വൈ.സി കല്പത്തൂരിൻ്റെ ചത്താലും ചെത്തും കൂത്താളി എന്ന നാടകുവും അവതരിപ്പിച്ചു.
