KOYILANDY DIARY.COM

The Perfect News Portal

കുഞ്ഞിക്കുളങ്ങര ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി. 11ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നടന്ന കൊടിയേറ്റത്തിന് മേൽശാന്തി അരയാക്കിൽ പെരികമന ദാമോദരൻ നമ്പൂതിരിയും ഊരാളൻ കാഞ്ഞിരക്കണ്ടി ദേവദാസൻ എന്നിവർ
 മുഖ്യകാർമ്മികത്വം വഹിച്ചു.
.
.
തുടർന്ന് ക്ഷേത്ര നവീകരണ ഫണ്ടിലേക്കുള്ള ആദ്യ സമർപ്പണം, ശിവദാസ് ചേമഞ്ചേരിയും കുടുംബവും ക്ഷേത്രത്തിലേക്കായി നിർമ്മിച്ച കൽവിളക്കിന്റെ  സമർപ്പണം, സഹസ്രദീപ സമർപ്പണം, സുസ്മിത ഗിരീഷും സംഘവും അവതരിപ്പിച്ച ഭക്തി രാഗഗാന സമർപ്പണം, ജി.കെ. അദ്വൈത് അവതരിപ്പിച്ച തായമ്പക എന്നിവ നടന്നു. 
.
  • 13ന് വൈകിട്ട് നൃത്തസംഗമം, ശ്രീഹരി വിനോദിന്റെ തായമ്പക
  • 14ന് കെ.വി. ആദർശിന്റെ തായമ്പക, കലാഭവൻ ജോഷ്യ നയിക്കുന്ന വയനാട് സാരംഗ് ഓർക്ക്സ്ട്രയുടെ ഗാനമേള
  • 15ന് സദനം അശ്വിൻ മുരളിയുടെ വിശേഷാൽ തായമ്പക, നൃത്ത ഗാന വാദ്യ വർണ്ണ ദൃശ്യ കം “ചുറ്റുവട്ടം”
  • 16ന് വലിയ വിളക്ക് ദിവസം കുഞ്ഞികുളങ്ങര വിനായക വനിതാവേദിയുടെ ഭക്തിഗാന മഞ്ജരി, മുചുകുന്ന് പത്മനാഭൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, പാഞ്ചാരിമേളത്തോടെയുള്ള ഉച്ചശീവേലി എഴുന്നള്ളിപ്പ്, വൈകിട്ട് ഇളനീർക്കുല  ആഘോഷ വരവ്, ദീപാരാധന എഴുന്നള്ളിപ്പ്, റിജിൽ കാഞ്ഞിലശ്ശേരിയുടെ തായമ്പക, അജന്ത തീയറ്റർ ഗ്രൂപ്പ് തിരുവനന്തപുരം അവതരിപ്പിക്കുന്ന നാടകം “വംശം”, പുലർച്ചെ പാണ്ടിമേളത്തോടെയുള്ള വില്ലെഴുന്നള്ളിപ്പ് എന്നിവ നടക്കും. 16 എണ്ണയാട്ടത്തോടെ ഉത്സവം സമാപിക്കും.
Share news