ചുവരില്‍ വരച്ച സ്വപ്ന വീട് യാഥാര്‍ത്ഥ്യമായി: മിഥുനായി നിര്‍മ്മിച്ച വീടിൻ്റെ താക്കോല്‍ കൈമാറി
.
കൊല്ലം തേവലക്കര ബോയിസ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വീടിന്റെ താക്കോല്‍ കൈമാറി. മന്ത്രി വി ശിവൻകുട്ടിയും കെ. എൻ ബാലഗോപാലും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

സ്കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കുന്നതിനായി കയറിയപ്പോഴാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിക്കുന്നത്. പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനാണ് മിഥുന്‍.

സംഭവത്തിന് പിന്നാലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് ഗുരുതരമായ വീഴ്ച ഉണ്ടായതായി വൈദ്യുത വകുപ്പ് പുറത്തിറക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. തറയില്‍ നിന്നും വൈദ്യുത ലൈനിലേക്കും സൈക്കിള്‍ ഷെഡിലേക്കും ആവശ്യമായ സുരക്ഷാ അകലം പാലിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. വൻ സുരക്ഷാ വീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്.




