KOYILANDY DIARY

The Perfect News Portal

മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു

കൊച്ചി: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു. സര്‍ക്കാര്‍ നടപടി നിയമപരമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ലയനത്തിനെതിരെ യുഡിഎഫ് നേതാക്കൾ നൽകിയ ഹര്‍ജി തള്ളി. ലയനം ശരിവെച്ച സിംഗിൾബെഞ്ച് ഉത്തരവ് ശരിവെച്ചു.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ലീഗ് എംഎല്‍എ യു എ ലത്തിഫ്, മലപ്പുറം ജില്ലയിൽ 93 പ്രാഥമിക സഹകരണ ബാങ്ക് പ്രസിഡന്റുമാർ എന്നിവരാണ് ഹർജികൾ നൽകിയിരുന്നത്. ലയനം നിയമപരമല്ലെന്ന റിസര്‍വ് ബാങ്ക് നിലപാടും കോടതി തള്ളി. സഹകരണ നിയമത്തിലെ ഭേദഗതികള്‍ കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ അമിത് റാവൽ. സി എസ് സുധ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

 

സഹകരണ നിയമത്തിലെ  ഭേദഗതി അസാധുവാക്കണമെന്നായിരുന്നു ആര്‍ബിആഐ വാദം. ലയനത്തിന് അനുമതി നല്‍കിയിട്ട് എതിര്‍ത്തതെന്തിനെന്ന് കോടതി ചോദിച്ചു. ലയനത്തിന് കേവല ഭൂരിപക്ഷം മതിയെന്നും കോടതി ഉത്തരവായി. ബാങ്കിങ് കാര്യങ്ങൾക്ക് മാത്രമാണ് കേന്ദ്രനിയമം ബാധകമെന്നും സഹകരണ സംഘങ്ങളുടെ ലയനത്തിന് സംസ്ഥാന നിയമം പാലിക്കണമെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവായിരുന്നു. 

Advertisements