KOYILANDY DIARY

The Perfect News Portal

അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇഡി ഹർജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇഡി ഹർജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. ജാമ്യം താൽക്കാലികമായി തടഞ്ഞ ദില്ലി ഹൈക്കോടതി നടപടിക്ക് എതിരെ അരവിന്ദ് കെജ്‍രിവാൾ സുപ്രിംകോടതിയും സമീപിച്ചിട്ടുണ്ട്. അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നല്‍കിയ റോസ് അവന്യു കോടതി വിധിക്കെതിരെ ഇഡിയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

Advertisements

വിചാരണക്കോടതി തങ്ങളുടെ വാദങ്ങള്‍ പരിഗണിച്ചില്ലെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 45-ാം വകുപ്പിന്‍റെ ലംഘനമാണിതെന്നുമാണ് ഹൈക്കോടതിയില്‍ ഇഡി വാദിച്ചത്. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദത്തിന് ഒടുവിൽ വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.