KOYILANDY DIARY.COM

The Perfect News Portal

വടകരയിലെ വ്യാപാരി രാജൻ്റെ മരണം അന്വേഷണം ഊർജിതം

വടകരയിലെ പുതിയാപ്പ സ്വദേശി രാജന്റെ മരണത്തിൽ അന്വേഷണം ഊർജിതം. നാടിനെ നടുക്കിയ മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. കഴുത്തിലും മുഖത്തും വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. പൊന്നും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. രാജന്റെ മോട്ടോർ ബൈക്കും കാണാതായിട്ടുണ്ട്. സംഭവം അറിഞ്ഞ് ഉത്തര മേഖല ഡിഐജി രാഹുൽ ആർ. നായർ രാവിലെ 11 മണിയോടെ വടകരയിലെ സംഭവം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി.
ഡിവിഷണൽ എസ്.പി. എം. പ്രദീപ്, ഡി വൈ എസ് പി ആർ. ഹരി പ്രസാദ് എന്നിവരും കൂടെയുണ്ടായിരുന്നു. കൊലപാതകം സംബന്ധിച്ച് സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
1. ഡോഗ് സ്ക്വാഡും രംഗത്തുണ്ടായിരുന്നു. കടയ്ക്കുള്ളിൽ ബലപ്രയോഗം നടന്നതായി പോലീസ് സൂചന. കടയിൽ നിന്നു മണം പിടിച്ച നായ സമീപത്തെ മറ്റൊരു റോഡ് വരെ പോയി നിന്നു.
Share news