സിപിഐഎം കൊയിലാണ്ടി ഏരിയാ കാൽനട പ്രചരണ ജാഥ നാളെ ശനിയാഴ്ച അണേലയിൽ സമാപിക്കും

കൊയിലാണ്ടി: കേന്ദ്ര അവഗണനക്കും വിദ്യാഭ്യാസ രംഗത്തെ കാവി വൽക്കരണത്തിനുമെതിരെ 19ന് ആരംഭിച്ച സിപിഐഎം കൊയിലാണ്ടി ഏരിയാ കാൽനട പ്രചരണ ജാഥ 22ന് നാളെ ശനിയാഴ്ച അണേലയിൽ സമാപിക്കും. ഫിബ്രവരി 25ന് ആദായ നികുതി ഓഫീസിലേക്ക് പതിനായിരങ്ങൾ അണിനിരക്കുന്ന ബഹുജന മാർച്ചിൻ്റെ മുന്നോടിയായാണ് പ്രചരണ ജാഥ ആരംഭിച്ചത്. ഇന്ന് കാലത്ത് ആരങ്ങടത്ത് നിന്ന് ആരംഭിച്ച ജാഥ നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏററുവാങ്ങി കീഴരിയൂരിൽ സെൻ്ററിൽ സമാപിച്ചു. സമാപന പൊതുയോഗം ജില്ലാ കമ്മറ്റി അംഗം ടി.വി. നിർമ്മലൻ ഉദ്ഘാടനം ചെയ്തു. വി.പി. സദാനന്ദൻ അദ്ധ്യക്ഷനായി. സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള വൻ ജനാവലിയുടെ സാന്നിദ്ധ്യം ജാഥയെ ആവേശഭരിതമാക്കിയതായി നേതാക്കൾ പറഞ്ഞു.
.

.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ ടി.കെ. ചന്ദ്രൻ, ഡെ. ലീഡർ കെ. ഷിജു പൈലറ്റ് എൽ.ജി. ലിജീഷ്, മാനേജർ പി. ബാബുരാജ്, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കാനത്തിൽ ജമീല എം എൽ എ, വി.എം. ഉണ്ണി, കെ. സത്യൻ, പി. സത്യൻ, എ.എം. സുഗതൻ, ബി.പി. ബബീഷ്, കെ. രവീന്ദ്രൻ, ആർ. കെ. അനിൽകുമാർ, എം. നൗഫൽ, എ.സി. ബാലകൃഷ്ണൻ, കെ.കെ. സതീഷ് ബാബു, പി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ശനിയാഴ്ച കാലത്ത് കാളിയത്തി മുക്കിൽ നിന്ന് ആരംഭിച്ച് വൈകീട്ട് അണേലയിൽ സമാപിക്കും.
