കൊയിലാണ്ടി ഹാർബർ – കാപ്പാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് സിപിഐ അരങ്ങാടത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു

കൊയിലാണ്ടി ഹാർബർ – കാപ്പാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് സിപിഐ അരങ്ങാടത്ത് ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം ലോക്കൽ സെക്രട്ടറി കെ എസ് രമേശ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സുനിൽ മോഹൻ സി പി, ഹരീഷ്, സി പി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ഇ കെ ബൈജുവിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി സി പി ശ്രീനിവാസനെയും തിരഞ്ഞെടുത്തു.
