നിർമ്മാണ തൊഴിലാളി യൂണിയൻ ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുൻപിൻ ധർണ്ണ നടത്തി
കൊയിലാണ്ടി: നിർമ്മാണ തൊഴിലാളി യൂണിയൻ ചേമഞ്ചേരി, വെങ്ങളം മേഖല കമ്മറ്റികൾ സംയുക്തമായി ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുൻപിൻ ധർണ്ണ നടത്തി. ബി എസ് എൻ എൽ എംപ്ലോയ്സ് യൂണിയൻ സി ഐ ടി യു മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ ശ്രീനിവാസൻ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. വെങ്ങളം മേഖല പ്രസിഡണ്ട് പി ശിവദാസൻ അധ്യക്ഷത വഹിച്ചു.

നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് സമയബന്ധിതമായി പിരിച്ചെടുക്കുക, പെൻഷൻ കുടിശ്ശിക സഹിതം ഉടൻ വിതരണം ചെയ്യുക, ക്ഷേമനിധി ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണാ സമരം. ചേമഞ്ചേരി മേഖല സെക്രട്ടറി സി കെ ഉണ്ണി സ്വാഗതവും ചേമഞ്ചേരി മേഖല പ്രസിഡണ്ട് പി രാജീവൻ നന്ദിയും പറഞ്ഞു.
