‘കേരളത്തിൽ സഹകരണ മേഖല നല്ല രീതിയിൽ പ്രശസ്തി ആർജിച്ചു’; മുഖ്യമന്ത്രി

കേരളത്തിലെ സഹകരണ മേഖല നല്ല രീതിയിൽ പ്രശസ്തി ആർജിച്ചുവെന്ന് മുഖ്യമന്ത്രി. ആഗോള റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സഹകരണ സംഘങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് ഹൗസിംഗ് സഹകരണസംഘം തിരുവനന്തപുരം ബ്രാഞ്ചിന്റെ പുതിയ മന്ദിരം ‘സുരക്ഷ’ യുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിഞ്ഞ സഹകരണ സംഘമാണ് കേരള പോലീസ് ഹൗസിംഗ് സഹകരണസംഘം എന്ന് മുഖ്യമന്ത്രി പറഞ്ഞു. നാലര പതിറ്റാണ്ട് പ്രവർത്തന പാരമ്പര്യം ഇതിനുണ്ട്. ഇതിലൂടെ നല്ല വിശ്വാസം നേടിയെടുക്കാൻ സാധിച്ചു. അംഗങ്ങളുടെ ക്ഷേമ പ്രവർത്തനവും സംഘത്തിന് നടത്താൻ സാധിച്ചു. നല്ല രീതിയിൽ ആശ്വാസം നൽകുന്ന മാതൃകപരമായ പ്രവർത്തനം ആണ് സഹകരണ സംഘം കാഴ്ച്ചവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തിൽ വീട് വെച്ച് നൽകാൻ ഏറ്റെടുത്ത സഹകരണ സംഘത്തിന്റെ ശ്രമത്തെയും മുഖ്യമന്ത്രി പ്രശംസിച്ചു.

അതേസമയം ചെറിയ തോതിൽ ഉണ്ടാകുന്ന അപചയങ്ങൾ സഹകരണ മേഖലയേ ബാധിക്കുന്നത് ഗൗരവകാരനായി കാണണം എന്ന് മുഖ്യമന്ത്രി പറഞ്ഞു.”തെറ്റായ പ്രവണതകൾ എവിടെ ഉണ്ടായാലും മുളയിലെ നുള്ളിക്കളയേണ്ടതാണ്. വഴിമുടക്കാൻ ആരു നിന്നാലും അവനെ തട്ടിമാറ്റി മുന്നോട്ട് പോവും.”- എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

