KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ് പൗരത്വ നിയമ ഭേദഗതി; എം വി ഗോവിന്ദൻ

ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മത രാഷ്ട്രമാണ് ബി ജെ പിയുടെ ലക്ഷ്യം. മത രാഷ്ട്രവാദത്തിൻ്റെ ഭാഗമായാണ് ഗാന്ധിജിയെ വെടിവച്ചു കൊന്നത്. ഇതിനെതിരെ മിണ്ടാൻ കോൺഗ്രസിന് ശേഷിയില്ല. മൃദു ഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.

ഇടുക്കി ജില്ലയുടെ പ്രധാന ആവശ്യമായ ഭൂപതിവ് ഭേദഗതി നിയമമാണ് കേന്ദ്രം ഗവർണറെ ഉപയോഗിച്ച് തടഞ്ഞുവെച്ചത്. അതിപ്പോൾ പ്രസിഡൻ്റിന് അയച്ച് 6 മാസം വൈകിപ്പിച്ചിരിക്കുകയാണ്. ഡീൻ കുര്യാക്കോസ് അടക്കമുള്ളവർ ആ നിയമത്തിനെതിരെ വന്ന് ഗവർണറെയും ബിജെപിയെയും വെള്ളപൂശുകയാണ്. ആയിരക്കണക്കിന് കർഷകർക്ക് ഗുണം കിട്ടുന്ന നിയമമാണ് ഗവർണർ തടഞ്ഞുവെച്ചിരിക്കുന്നത്.

 

ഗവർണർ പോസ്റ്റുപയോഗിച്ച് സെനറ്റുകളിലേക്ക് ബി ജെ പിയുടെയും കോൺഗ്രസിൻ്റെയും നേതാക്കളെ കുത്തിനിറയ്ക്കുകയാണ്. ഗവർണർ പോസ്റ്റു തന്നെ വേണ്ട എന്നാണ് സിപിഐഎമ്മിന്റെ നിലപാട്. റംസാൻ വിഷു ചന്ത വേണ്ടന്നു വയ്ക്കേണ്ട സാഹചര്യം ഉണ്ടാക്കുന്നു. ഇതിനെല്ലാം ബിജെപിക്ക് കോൺഗ്രസും കൂട്ടുനിൽക്കുന്നു.

Advertisements

 

സാമ്പത്തികമായി ഞെരുക്കുന്നു എന്നു മാത്രമല്ല ക്ഷേമ പ്രവർത്തനങ്ങളിലും തടസം സൃഷ്ടിക്കുന്നു. കേരള സ്റ്റോറിയുടെ ഉള്ളടക്കം മുസ്ലിം വിരുദ്ധമാണ്. കമ്യൂണിസ്റ്റ് വിരുദ്ധമാണ്. കേരള വിരുദ്ധമാണ്. ഗവൺമെൻ്റ് മിഷനറിയായ ദൂരദർശൻ്റെ ഭാഗമായി വന്നപ്പോഴാണ് ഞങ്ങൾ അതിനെ എതിർത്തതെന്നും അദ്ദേഹം പറഞ്ഞു.

Share news