KOYILANDY DIARY.COM

The Perfect News Portal

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികൾ ഉറപ്പാക്കുമെന്ന് ഡബ്ല്യുസിസിയ്ക്ക് ഉറപ്പ് നൽകി മുഖ്യമന്ത്രി

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികൾ ഉറപ്പാക്കുമെന്ന് ഡബ്ല്യുസിസിയ്ക്ക് ഉറപ്പ് നൽകി മുഖ്യമന്ത്രി. സ്ത്രീകളുടെ സ്വകാര്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അല്പം മുൻപ് ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയുമായി സെക്രട്ടറിയേറ്റിൽ വെച്ചു കൂടിക്കാഴ്ച നടത്തിയിരുന്നു. രേവതി, ബീന പോൾ, റിമ കല്ലിങ്കൽ, ദീദി ദാമോദരൻ തുടങ്ങിയവരാണ് സെക്രട്ടറിയേറ്റിൽ എത്തിയത്.

 

 

പോഷ് നിയമം കർശനമായി നടപ്പിലാക്കണം. സിനിമാ സെറ്റുകളിൽ പോസ്റ്റ് നിയമം കർശനമായി നടപ്പിലാക്കണം.നയ രൂപീകരണത്തിൽ സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കണമെന്നും മുഖ്യമന്ത്രിയോട് ഡബ്ല്യൂസിസി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ശേഷം അംഗങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

Share news